ചെന്ത്രാപ്പിന്നി: കയ്പമംഗലം മേഖലയിൽ വീണ്ടും അപകടം.ദേശീയപാത 66 ചെന്ത്രാപ്പിന്നി പതിനേഴാംകല്ലിലാണ് ബൈക്കും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരനായ പെരിങ്ങോട്ടുകര സ്വദേശി റാഷിദിന്(22) പരിക്കേറ്റു.
ഇയാളെ ചെന്ത്രാപ്പിന്നിയിലെ എംഎച്ച്എം ആംബുലൻസ് പ്രവർത്തകർ ചെന്ത്രാപ്പിന്നിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 9.45നായിരുന്നു അപകടം. വടക്കുഭാഗത്തു നിന്നുവന്ന കാറും എതിരേവന്ന ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്.കഴിഞ്ഞ ദിവസം സിമന്റ് ചാക്കുകളുമായി പോയിരുന്ന പെട്ടി ഓട്ടോയിൽ സ്വകാര്യ ബസിടിച്ച് അപകടമുണ്ടായിരുന്നു. സംഭവത്തിൽ ഓട്ടോ ഡ്രൈവർക്ക് സാരമായി പരിക്കേറ്റു.